മാറ്റൻ

മാറ്റൻ

@waveplus.bsky.social

ഒരു ചേഞ്ച് ആർക്കാ വേണ്ടാത്തെ

147 followers128 following1.1K posts

ബ്ല്യൂ സ്കൈ അക്കൗണ്ട് എടുത്തിട്ട് രണ്ട് വർഷായി. വിജൃംഭിക്കണം

പുറത്തിറങ്ങിയാൽ മൊത്തം താമരക്ഷൻ പിള്ള ബസ് പോലെയാണ് വണ്ടികൾ. കുറെ വാഴയും പൂവും ഒക്കെ വെച്ച് അലങ്കരിച്ചിട്ടുണ്ട്.

മറ്റുള്ളവരുടെ വിഷമങ്ങളിൽ അവരെ ആശ്വസിപ്പിക്കാൻ പലതും പറയാറുണ്ട്, അത് അവർക്ക് ആശ്വാസം ആണെന്ന് കരുതാറും ഉണ്ട്. എന്റെയും പല പ്രശ്നങ്ങളെയും അല്ലലില്ലാതെ നേരിട്ടിട്ടും ഉണ്ട്. അന്നൊക്കെ അമ്മയുണ്ടായിരുന്നു ഇടയ്ക്ക് വിളിച്ച് ആശ്വസിക്കാൻ. അമ്മ ഒന്ന് കിടന്ന് പോയപ്പോൾ ആണ് മനസ്സിലാവുന്നത്, എന്റെ ധൈര്യം അമ്മയായിരുന്നു എന്ന്. ഇന്ന് ഫോൺ വിളിച്ചപ്പോൾ കുറച്ച് നേരം നോക്കി ചിരിച്ചു. അതെനിക്ക് തന്ന ആശ്വാസം ചെറുതല്ല.

ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചതിൽ ഏറ്റവും ദുഃഖം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്ന് പോയത്. ഇതും കടന്ന് പോവും.

നിങ്ങൾ ഒരാളോട് ഒരു ചോദ്യം ചോദിക്കുമ്പോൾ അവർ നൽകുന്ന ഉത്തരം നിങ്ങൾക്ക് താങ്ങാവുന്നതാണെങ്കിൽ മാത്രം ചോദിക്കുക. ഇല്ലെങ്കിൽ മിണ്ടാതിരിക്കണം.

പുരുഷൻ പ്രണയം അഭിനയിച്ച് സെക്സ് വാങ്ങുന്നു, സ്ത്രീ സെക്സ് കൊടുത്ത് പ്രണയം വാങ്ങുന്നു. ഈ ഒരു സ്റ്റേറ്റ്മെന്റ് ഏറെക്കുറെ ശരിയാണെന്ന് ഈയടുത്ത് കേട്ട ഒരു ബന്ധത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത്.

പച്ചക്കറി വില കൂടുന്നതിനെ പറ്റി ആറാട്ടണ്ണന്റെയും എജെപിയുടെയും അഭിപ്രായം വരാത്തതിൽ കുണ്ഠിതപ്പിടുന്നു.

ഷട്ടർ ലോക് ഇടാൻ വേണ്ടി നോക്കിയപ്പോൾ ആണ് ഞാൻ ആ സത്യം മനസിലാക്കിയത് വയറ് ഇത്രയും കൂടിയിട്ടുണ്ടെന്ന്. ശ്വാസം എടുക്കാൻ പറ്റുന്നില്ല.😬

മുരളി എന്ന പേരിന്റെ കുഴപ്പമാണെന്ന് തോന്നുന്നു, രണ്ടും ന്യായീകരണ വകുപ്പ് ആണ് കൈകാര്യം ചെയ്യുന്നത്.

നാട്ടിൽ ആണെങ്കിൽ പെരുമഴയും ബാംഗളൂർ ആണെങ്കിൽ മഴ പെയ്യുന്നും ഇല്ല.

വിദ്യാർത്ഥി പ്രക്ഷോപത്തിനെതിരെ സംസാരിക്കുന്ന സംഘികൾ ഒക്കെ നല്ല നിലയിൽ വാങ്ങിക്കൂട്ടുന്നുണ്ട്. അതിപ്പോ കേരളത്തിലെ ആയാലും നോർത്തിലെ ആയാലും.

മെസ്സി ഉണ്ടായത് കൊണ്ട് മാത്രം അർജന്റീനയുടെ പരുക്കൻ കളികൾ അധികം ആൾക്കാർ ശ്രദ്ധിക്കാതെ പോയിരുന്നു. എല്ലാവരും മെസിയുടെ കളിയെ പറ്റി വാഴ്ത്തുന്ന തിരക്കിൽ ആയിരുന്നു. സ്പെയിൻ മത്സരത്തിലെ അവസാനത്തെ തല്ലുമാല കൊണ്ട് അവരുടെ തനി സ്വഭാവം ഒരിക്കൽ കൂടി ചർച്ചയിലേക്ക് വന്നിട്ടുണ്ട്.

നാക്കിന് എല്ലില്ല എന്ന് വെച്ച് ഡിജിറ്റൽ മീഡിയക്കാലത്ത് വായിൽ തോന്നിയത് പറയാൻ പോവരുത്. മുരളീധരന് എരണം കെട്ടവൻ എന്ന ഒരൊറ്റ വാക്ക് കൊണ്ട് ഈ ഭരണ കാലം മുഴുവൻ പഴി കേൾക്കേണ്ടി വരും.

അബോധാവസ്ഥയിൽ ആയിരിക്കുന്ന ഒരാൾക്ക് വെള്ളം കൊടുത്താൽ തൊണ്ടയ്ക്ക് പിടിച്ച് മരിച്ച് പോവാൻ സാധ്യതയുണ്ട് എന്ന് ഞാൻ വീട്ടിൽ നിന്ന് പറഞ്ഞു മരിക്കാൻ നേരം അബോധാവസ്ഥയിൽ ആയിരിക്കില്ലേ എന്നൊരു ചോദ്യം അമ്മയുടെ വക ഏറെക്കുറെ എന്നുത്തരം പിന്നെ കുറച്ച് നേരം നിശബ്ദത മുത്തശ്ശിക്ക് അവസാനം വെള്ളം കൊടുത്തത് അമ്മ ആയിരുന്നു.

വണ്ടി മോഡിഫിക്കേഷൻ ട്രോൾ ഒക്കെ നല്ല നിലയിൽ മുന്നോട്ട് പോവുന്നുണ്ട്. പക്ഷേ ഗവ ഇതുവരെ അതിൽ ഒരു തീരുമാനം എടുത്തിട്ടില്ല എങ്കിലും ആവശ്യത്തില് അതികം ട്രോൾ മുഖ്യമന്ത്രി ഏറ്റുവാങ്ങുന്നു.

ആർസിബി ജയിച്ചത് കൊണ്ട് ഇന്നലത്തെ ഉറക്കം പോയിക്കിട്ടി. രാത്രി കുറെ നേരം അലറലോടലറൽ. പടക്കം കിട്ടിയില്ലാത്തോണ്ട് ആണ് അലറിയത് എന്ന് കരുതുന്നു. അത് കിട്ടിയിരുന്നേൽ ശബ്ദ മലിനീകരണത്തിന്റെ കൂടെ വായു മലിനീകരണം കൂടി ആയേനെ.

കോക്രോച്ച് ജനത പാർട്ടി കേരള ഘടകം ട്രഷറർ എന്നെ ആക്കിയാൽ ആ ഞാനും ആ പാർട്ടിയിൽ ചേരും.

രാവിലെ അലാറം അടിക്കുമ്പോൾ എന്നെ വിളിച്ച് എഴുന്നേൽപ്പിക്കാൻ ഉള്ള മര്യാദ എങ്കിലും അവൾക്ക് കാണിച്ച് കൂടെ. അലാറം വെച്ചാൽ ആ സമയത്ത് എഴുന്നേൽക്കണം, ഇത് പോത്ത് പോലെ കിടന്നുറങ്ങിയിട്ട് ബാക്കിയുള്ളവരുടെ ഉറക്കം കളയാൻ മാത്രം വെക്കേണ്ട എന്ന് പറഞ്ഞു കൊണ്ട് രാവിലെ തന്നെ എന്നെ തെറി വിളിക്കേണ്ട ആവശ്യം എന്താണ്. !

ട്രെയിനിലെ വേസ്റ്റ് ബിൻ വൃത്തികേട് ആക്കേണ്ടല്ലോ എന്ന് കരുതി ചായ കുടിച്ച ഗ്ലാസ്സ് ജനലിലൂടെ വലിച്ചെറിയുന്ന നന്മ മരങ്ങൾ ആണ് നമുക്ക് ചുറ്റും.

ട്വിറ്ററിൽ നിന്നും ടോക്സിക് ഐറ്റംസ് ഒക്കെ ഇവിടെയും വന്നു തുടങ്ങി.

കിറ്റ് വാങ്ങി നക്കി വോട്ട് ചെയ്തതല്ലേ എന്ന ചോദ്യം മാറി മാറ്റം വേണമല്ലോ, അനുഭവിച്ചോ എന്ന ചോദ്യം വരുന്നു എന്നതാണ് കേരളത്തിലെ ഭരണ മാറ്റത്തിലെ കാതലായ കാര്യം.

എന്റെ പോസ്റ്റ് തന്നെ വയിച്ചിട്ട് ഇത് ഞാൻ ഇട്ടത് അല്ലെ, ഇയാൾക്ക് എങ്ങനെ കിട്ടിയെന്ന് ഒരു നിമിഷം ചിന്തിച്ച് പോയി.

എന്റെ റെസിഗ്നേഷൻ ലെറ്റർ ഇവന്മാർ ഇതുവരെയും എക്സെപ്റ്റ് ചെയ്തിട്ടില്ല. ഞാൻ ജൂൺ 14 ബൈ പറയും. ഇവന്മാർ എന്തേലും ചെയ്യട്ട്.

വാഴ 3 അനൗൺസ് ചെയ്തപ്പോഴേക്കും കുറെ എണ്ണങ്ങൾക്ക് കുരു പൊട്ടി. ഇങ്ങനെ ഇൻസെക്യൂരിറ്റി തോന്നേണ്ട കാര്യമൊന്നും ഇല്ല. സ്ത്രീകൾക്കും കുറെ കഥകൾ കാണുമല്ലോ. നമുക്ക് അതും ആസ്വദിക്കാമെന്ന്…!

സ്രാങ്ക് ജോലി മാറ്റം ആഗ്രഹിച്ചിരുന്നു, അത് കിട്ടി. അതും നല്ല പാക്കേജും നല്ല പൊസിഷനും. ഉത്തരവാദിത്വം കൂടുതൽ ആണ്, എന്നാലും ഞാൻ ആഗ്രഹിച്ച ഒരു പോസ്റ്റ് തന്നെയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. പഠിച്ച കാര്യങ്ങൾ ഒക്കെ ചെയ്യാൻ പറ്റുന്ന ഒരു ഇടം. ജൂൺ പകുതി മുതൽ പുതിയ പാളയത്തിലേക്ക്.

മുഖ്യമന്ത്രി ആവാൻ അടി നടക്കുന്നുണ്ട്. ഇനി എങ്ങാനും തോറ്റാൽ ഉള്ള അവസ്ഥ ആലോചിച്ച് നോക്കിയെ 😂

ഇപ്പോൾ വർക്ക് ചെയ്യുന്ന സ്ഥലത്ത് നിന്ന് ഒന്ന് മാറിയാലോ എന്നൊരു ആലോചന ഉണ്ട്. മാറിയാൽ ബോണ്ട് ബ്രേക്ക് ചെയ്യേണ്ടി വരും. പുതിയ ഓഫർ, വർക്ക് പ്രെഷർ ഒരേ പോലെയാവും. പക്ഷേ, കുറെ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്. വെസ്റ്റിബുലർ, ടിന്നിറ്റസ് ഒക്കെ അഡിഷണൽ ആയി വരുന്നുണ്ട്. ഒരു വട്ടം കൂടി ആലോചിച്ച് നാളെ മറുപടി കൊടുക്കാൻ ആണ് പറഞ്ഞിരിക്കുന്നത്. ആകെപ്പാടെ ഒരു കൺഫ്യൂഷനിൽ ആണ്.

കെനിയയിൽ ചൈന ഒരു എലവേറ്റഡ് റെയിൽ നെറ്റ്വർക്ക് 3 വർഷം കൊണ്ട് ഉണ്ടാക്കിയ ഒരു വീഡിയോ കണ്ടു. കമന്റ് സെക്ഷനിലൂടെ പോയപ്പോൾ ഏറ്റവും ആകർഷകമായത് “ചൈന ബില്ഡ്സ് ആൻഡ് അമേരിക്ക ഡിസ്ട്രോയ്സ്”

വോട്ട് ചെയ്യാനുള്ള ആവേശമൊക്കെ അങ്ങ് പോയി. പണ്ടൊക്കെ ആണ്, ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് കണ്ട് ക്യൂ ഒക്കെ നിന്ന് ചെയ്യും. ഇപ്പോൾ കുറെ ആയി ചെയ്തിട്ട്. 2021 പഞ്ചായത്ത് ഇലക്ഷന് ആണ് ചെയ്തത്. പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.

എന്റെ ഓർമയിൽ ഈ തിരഞ്ഞെടുപ്പിൽ ആവും മലയാളികൾ ഏറ്റവും കൺഫ്യൂഷൻ ആയി വോട്ട് ചെയ്യാൻ പോവുന്നത്.

പുലർച്ചെ മൂന്ന് മണിവരെ നമ്മൾ രണ്ട് പേരും എന്തൊക്കെയോ സംസാരിച്ച് ഇരുന്നു. സമയം ഇത്ര ആയി എന്ന് ഫോൺ നോക്കിയപ്പോൾ ആണ് അറിഞ്ഞത്. അങ്ങനെ രാവിലെ എഴുന്നേൽക്കാൻ ഏറെ വൈകി. കുളിച്ചു എന്നാക്കി അയൺ ഒന്നും ചെയ്യാതെ നേരെ ജോലിക്ക്. ഷർട്ടിന്റെ മേലെ വൈറ്റ് എപ്രൺ അങ്ങനെ കാലങ്ങൾക്ക് ശേഷം ഇട്ടു. ഇതിനെ കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ട്. സാധാരണ കസേരയ്ക്ക് കവർ ആയിട്ടാണ് ഉപയോഗിക്കുന്നത്.

തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആക്കാത്തതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത്. സ്രാങ്കിനോടാ കളി.

ആട് 3 മിക്സഡ് റിവ്യു ആണ്. രണ്ട് ദിവസം കഴിഞ്ഞ് തീരുമാനിക്കാം പോണോ വേണ്ടയോ എന്ന്.

പണ്ടൊക്കെ ഫോൺ എടുത്താൽ പുതിയ നമ്പർ ആണെങ്കിൽ ഹലോ ആരാ എന്ന് ചോദിക്കും ഇപ്പോൾ പല ഭാഷയിൽ സംസാരിക്കുന്ന ആൾക്കാർ വിളിക്കുന്നത് കൊണ്ട് ഹലോ ഗുഡ് മോർണിംഗ് എന്നാക്കി മറുഭാഗത്ത് നിന്നുള്ള റെസ്പോൺസ് വെയിറ്റ് ചെയ്തിരിക്കും.

നല്ല മഴ ആയിരുന്നു ഇന്നലെ വൈകിട്ട്. അരമണിക്കൂർ നേരം മെട്രോ തൂണിന്റെ അടിയിൽ നിന്നു. മുകളിലൂടെ ട്രയൽ റൺ നടക്കുന്നുണ്ട്. പർപ്പിൾ ലൈൻ പണി നല്ല വേഗതയിൽ തന്നെ മുന്നോട്ട് പോവുന്നുണ്ട്. ഐഐഎംബി സ്റ്റേഷൻ ഒക്കെ പെയിൻറ് അടിച്ച് കഴിയാറായി.

സിപിഎമ്മിലെ പ്രശ്നങ്ങൾ മുതലെടുത്ത് കഴിഞ്ഞ തവണ നല്ല ഫൈറ്റ് കൊടുത്ത് കഴിഞ്ഞ 5 വർഷവും മണ്ഡലത്തിൽ നിറഞ്ഞ് നിന്ന് പ്രവർത്തിച്ച റഷീദിനെ ധർമ്മടത്ത് ചാവേറാക്കി വിമതനെ മത്സരിപ്പിച്ച് ജയിക്കാം എന്ന കണക്ക് കൂട്ടൽ ഒക്കെ ആരുടെ ബുദ്ധി ആണോ എന്തോ. ഇതൊക്കെ കാണുമ്പോൾ ഇവന്മാർ തമ്മിൽ നല്ല ധാരണ ഉണ്ടെന്ന് തോന്നുന്നു. ഇത്തവണയും എൽഡിഎഫ് തന്നെ ഭരിക്കാൻ ചിലർ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്.

ചാണ്ടി ഉമ്മന്റെ ഒരു ബൈറ്റ് കണ്ടു, പ്രചരണത്തിന് ഫ്ളക്സ് ഉപയോഗിക്കില്ല എന്ന്. കയ്യടിക്കേടാ എന്നേ പറയാനുള്ളൂ. 🫡🫡🫡

നിങ്ങൾ ആ മെഷീൻ ഓഫാക്കിയിട്ടില്ലെങ്കിൽ 60 പുസ്തകം വായിച്ചു എന്നുള്ളത് തള്ളാണെന്ന് ജനങ്ങൾ കരുതും, ക്രെഡിബിലിറ്റിയും പോയി കിട്ടും.

യൂറീക്ക വിജ്ഞാനോത്സവം എന്ന പരിപാടിയിൽ പങ്കെടുത്താണ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് എന്താണ് എന്ന് കേട്ട് തുടങ്ങിയത്. അത് എന്നെ ശാസ്ത്രത്തോട് അടുപ്പമുള്ളൊരാളാക്കി മാറ്റി. അങ്ങനെ ‘എന്ത് കൊണ്ട് എന്ത് കൊണ്ട്…’ എന്നൊരു പുസ്തകം ഒക്കെ വാങ്ങിയിരുന്നു വീട്ടിൽ.സ്കൂൾ കഴിഞ്ഞതിന് ശേഷം ആ സംഘടനയെ അധികം കേട്ടിരുന്നില്ല. പിന്നീട് ലൂക്ക എന്ന യൂട്യൂബ് ചാനലിലൂടെ ആണ് വീണ്ടും ആ സംഘടനയിലേക്ക് എത്തുന്നത്. അതിൽ വരുന്ന വീഡിയോകൾ ഒക്കെ കാണാറുണ്ട്. അങ്ങനെ കണ്ട് കണ്ടാണ് വൈശാഖനിലേക്കും വിജയകുമാറിലേക്കും ഒക്കെ എത്തിപ്പെടുന്നത്. എന്നിലെ രാഷ്ട്രീയ നിലപാട് മാറ്റത്തിലും പരിഷത്തിന്റെ പങ്കുണ്ട്.

ബിജെപിയിൽ സുധാകരൻ എന്ന പേരുള്ള ആരുമില്ലേ എന്നാണ് ഞാൻ ഉറ്റു നോക്കുന്നത്.

സാഹിത്യ വായന തുടങ്ങാൻ നല്ലത് പമ്മന്റെ നോവലുകൾ ആണെന്ന് പണ്ടൊരു പുസ്തക ശാലയിൽ പോയപ്പോൾ ഒരാൾ പറഞ്ഞിരുന്നു. അത് കൊണ്ട് ഗ്രന്ഥശാലകൾ ആ തരത്തിൽ ഉള്ള പുസ്തകങ്ങൾ കുറെ വാങ്ങിക്കാറുണ്ട് എന്ന് കേട്ടിരുന്നു. ഇന്നലെ ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ, ആശാൻ ചിത്രം വര വീണ്ടും തുടങ്ങി, ഇപ്പോൾ നഗ്ന ചിത്രങ്ങൾ ആണ് വരച്ച് തുടങ്ങിയത്. അപ്പോൾ ഒരു ആവശ്യത്തോട് കുറച്ച് കാലം മുന്നോട്ട് പോവും, കയ്യൊന്ന് വഴങ്ങി വന്നതിന് ശേഷം മറ്റ് ചിത്രങ്ങളിലേക്ക് പോവാം എന്ന് പറഞ്ഞു.